ലോഡ്സ്: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ലോഡ്സിൽ തുടക്കമാകും. ട്രെന്റ്ബ്രിജിൽ നടന്ന ആദ്യ ടെസ്റ്റിൽ വിജയത്തിനരികിലെത്തിയ ഇന്ത്യയെ മഴ സമനിലയിൽ ഒതുക്കിയിരുന്നു. അഞ്ചുടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സ്പിന്നർ മൊയീൻ അലിയെ ഇംഗ്ളണ്ട് രണ്ടാം ടെസ്റ്റിനായി വിളിച്ചുവരുത്തിയിട്ടുണ്ട്.ആൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്,ക്രിസ് വോക്സ് എന്നിവരുടെ അഭാവം മറികടക്കാനാണ് മൊയീനെ മടക്കിവിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |