ചെർപ്പുളശ്ശേരി: എഴുവന്തല ഉണ്ണിക്കൃഷ്ണൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രണ്ടാം സാഹിത്യ പുരസ്കാരം കവിയും വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാനുമായ വിനോദ് വൈശാഖിക്കു നൽകി. പ്രശസ്തി പത്രവും ഫലകവും 10001 രൂപയും അടങ്ങുന്ന പുരസ്കാരം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ട്രഷറർ ടി.ആർ. അജയൻ സമ്മാനിച്ചു.
ചടങ്ങിൽ ഡോ. സംഗീത ചേന്നം പുല്ലി അദ്ധ്യക്ഷയായി. പി.ബി. മനേഷ് കുമാർ, കെ. ബാലകൃഷ്ണൻ, മൊഴികുന്നം ദാമോദരൻ നമ്പൂതിരി, ബിജമോൻ പന്തിരുകുലം, ഡോ അജിത്, ഡോ. സുനിത വണ്ടുംതറ, സത്യഭാമ ഒടുവാങ്ങാട്ടിൽ, ടി.പി. ഹരിദാസൻ, ദിനേശൻ നെല്ലായ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |