കുന്നംകുളം: ഒരു വയസുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. ചൂണ്ടൽ പുളിക്കൽ വീട്ടിൽ രതീഷിന്റെയും അതുല്യയുടെയും മകൾ അനികയാണ് മരിച്ചത്. രാവിലെ എട്ടോടെയായിരുന്നു സംഭവം. കുളിപ്പിക്കാനായി കുട്ടിയെ കൊണ്ടുവന്ന് നിറുത്തിയ ശേഷം അമ്മ തിടുക്കത്തിൽ അകത്തേക്കുപോയി തിരിച്ചുവരുന്നതിനിടെ വരാന്തയിലിരുന്ന ബക്കറ്റിലെ വെള്ളത്തിലേക്ക് കുഞ്ഞ് അബദ്ധത്തിൽ വീഴുകയായിരുന്നു. തലകീഴായി ബക്കറ്റിലേക്കു വീണ കുട്ടിയെ വീട്ടുകാർ ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസെത്തി മറ്റ് നടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. സഹോദരി: അനയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |