കോഴഞ്ചേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് ഇലന്തൂർ ഡിവിഷൻ അംഗം അജി അലക്സിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. റോയി ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ ജി. പ്രീത് ചന്ദനപ്പള്ളി കരിയർ ഗൈഡൻസ് ക്ലാസെടുത്തു. ഇലന്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി. മുകുന്ദൻ, ഇ.എ. ഇന്ദിര, അംഗങ്ങളായ ഗ്രേസി സാമുവൽ, തുളസിയമ്മ, സുരേഷ്, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷിബി ആനി ജോർജ് എന്നിവർ പ്രസംഗിച്ചു. ഇലന്തൂർ, ചെന്നീർക്കര പഞ്ചായത്തുകളിൽ നിന്നുള്ള 19 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |