കൊച്ചി: കേരള ടെന്നിസ് ടീമിലെ മുൻതാരം തൻവി ഭട്ടിനെ (21) ദുബായിൽ മരിച്ച നിലയിൽ കണ്ടത്തി. സംസ്കാരം അവിടെ നടത്തി. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭട്ടിന്റെയും നേത്രവിദഗ്ദ്ധ ഡോ. ലൈലാൻ ഭട്ടിന്റെയും മകളാണ്. സഹോദരൻ : ആദിത്യ. മാതാപിതാക്കളും ടെന്നീസ് താരങ്ങളാണ്. സഹോദരൻ മുൻ കേരള ചാമ്പ്യനാണ്.
ദേശീയ സംസ്ഥാന മത്സരങ്ങളിൽ തൻവി സ്വർണം ഉൾപ്പെടെ മെഡലുകൾ നേടിയിട്ടുണ്ട്. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ മത്സരത്തിൽ 12 വയസുള്ളപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാവായാണ് ശ്രദ്ധനേടിയത്.
കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്ററിലെ മഹേഷ് ഭൂപതി ടെന്നിസ് അക്കാഡമിയിലാണ് പരിശീലനം ആരംഭിച്ചത്. ഇന്ത്യയിലെ പ്രമുഖ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അസം സൂപ്പർ സീരീസ് അണ്ടർ 12, കൊൽക്കത്തയിലെ അണ്ടർ 12, 14 തുടങ്ങി പത്തോളം മത്സരങ്ങളിൽ കിരീടം നേടിയിട്ടുണ്ട്.
കാൽമുട്ടിനും നട്ടെല്ലിനും പരിക്കേറ്റതിനെ തുടർന്ന് മത്സരങ്ങളിൽ നിന്ന് പിന്മാറി. ദുബായിയിൽ സൈക്കോളജി ഇംഗ്ളീഷ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |