SignIn
Kerala Kaumudi Online
Friday, 26 April 2024 2.19 PM IST

വ്യത്യസ്ത വാക്സിനുകൾ ഇടകലർത്തി നൽകരുത്,​ കാരണം വ്യക്തമാക്കി സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

kk

ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിനുള്ള കൊവിഡ് വാക്‌സിനുകള്‍ ഇടകലർത്തി നൽകാനുള്ള നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. സിറസ് പൂനവാല. വാക്‌സീന്‍ മിശ്രിതത്തിന് ഞാന്‍ എതിരാണ്. അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു.

എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിന്‍ നിര്‍മാതാക്കളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കൊവാക്സിന്‍, കൊവിഷീല്‍ഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം.

ഡോസുകള്‍ മിക്സ് ചെയ്യേണ്ട ആവശ്യമില്ല. ഈ സമീപനത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില്‍, രണ്ട് വാക്‌സിനുകളുടേയും നിര്‍മാതാക്കള്‍ക്കിടയില്‍ പരസ്പരം കുറ്റപ്പെടുത്തല്‍ പ്രവണത ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാല്‍ മറ്റേ വാക്സിന്‍ നല്ലതല്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയും. ഞങ്ങളുടെ വാക്സിനാണ് പ്രശ്നമെന്ന് മറ്റ് വാക്സിന്‍ കമ്പനികള്‍ ഞങ്ങളെയും കുറ്റപ്പെടുത്തും. ഇത്തരത്തില്‍ വാക്സിനുകള്‍ പരസ്പരം കലര്‍ത്തി നല്‍കുന്നത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ രണ്ട് ഡോസായി സ്വീകരിച്ചാല്‍ കൂടുതല്‍ ഫലമുണ്ടാകുമെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID VACCINES, SERUM INSTITUTE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.