തിരുവനന്തപുരം: കോവളം കവികൾ സ്മാരകസമിതിയുടെ ഈ വർഷത്തെ കോവളം കവികൾ സാഹിത്യ പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്. മലയാള കാവ്യ ശാഖയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് ജൂറി ചെയർമാൻ ഏഴാച്ചേരി രാമചന്ദ്രൻ, സ്മാരകസമിതി ചെയർമാൻ എ.ജെ.സുക്കാർണോ, സെക്രട്ടറി ആർ. വിനായകൻ നായർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
10001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. പാട്ടുപ്രസ്ഥാനത്തിന്റെ വക്താക്കളായ കോവളം കവികളുടെ രാമകഥാപ്പാട്ട് പുനഃപ്രകാശന വാർഷികമായ 16ന് പ്രസ്ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജിചെറിയാൻ പുരസ്കാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |