കൊല്ലം: എ.ഐ.വൈ.എഫ് കൊല്ലം ടൗൺ സൗത്ത് വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങിനൽകുന്നതിനായി പായസ ചലഞ്ച് സംഘടിപ്പിച്ചു. കെ.സി സ്മാരകത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ സിറ്റി കമ്മറ്റി സെക്രട്ടറി എ. രാജീവ് ഇൻഫന്റ് ജീസസ് എൽ.പി.എസ് പ്രഥമാദ്ധ്യാപകൻ ബെന്നിക്ക് പായസം നൽകി ഉദ്ഘാടനം ചെയ്തു. പി. രഘുനാഥൻ, വിനീത വിൻസന്റ്, മനോജ്, എ.ആർ. സവാദ്, സേവ്യർ ജോസഫ്, എ. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |