ഗൗതം മേനോനും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിനുവേണ്ടി താരം കുറച്ചത് പതിനഞ്ച് കിലോ ശരീരഭാരം. ചിമ്പുവിന്റെ അർപ്പണ മനോഭാവത്തെ പ്രശംസിക്കുകയാണ് ആരാധകർ.
ചിമ്പുവിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ. ഇതിനുശേഷം അച്ചം യെമ്പത് മദമൈയടാ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ് വെന്ത് തനിന്തത് കാട്. എരിയുന്ന കാടിന് മുന്നിൽ വടിയും കുത്തി നിൽക്കുന്ന മെലിഞ്ഞ ചിമ്പുവിനെയാണ് ഫസ്റ്റ് ലുക്കിൽ ഗൗതംമേനോൻ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിട്ടുള്ളത്. ഭാരതിയാറിന്റെ പ്രശസ്തമായ വരികളെ കടംകൊണ്ടാണ് സിനിമയുടെ ടൈറ്റിൽ. വെങ്കിട് പ്രഭുവിന്റെ മാനാട് എന്ന ചിത്രത്തിനുവേണ്ടിയും ചിമ്പു മെലിഞ്ഞിരുന്നു.വെന്ത് തനിന്തത് കാട് ചിമ്പുവിന്റെ അഭിനയജീവിതത്തിൽ വീണ്ടും വഴിത്തിരിവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധക ലോകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |