പൊൻകുന്നം: സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ചു. പൊൻകുന്നത്ത് ബ്ലോക്ക് പ്രസിഡന്റ് റംഷാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.എസ് ശ്രീജിത് അദ്ധ്യക്ഷനായി. വെളളാവൂരിൽ ബ്ലോക്ക് സെക്രട്ടറി ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അരവിന്ദ് കളരിയ്ക്കൽ അദ്ധ്യക്ഷനായി. കറുകച്ചാലിൽ അക്ബർ ഷാ ഉദ്ഘാടനം ചെയ്തു. നിധിൻ ബേബി അദ്ധ്യക്ഷനായി. തെക്കേത്തുകവലയിൽ ജില്ലാ കമ്മിറ്റിയംഗം ബി. ഗൗതം ഉദ്ഘാടനം ചെയ്തു. പ്രഭുൽ പ്രസാദ് അദ്ധ്യക്ഷനായി. നെടുംകുന്നത്ത് ബി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. നിഖിൽ രാജ് അദ്ധ്യക്ഷനായി. കങ്ങഴയിൽ എ .എച്ച്. ഷിയാസ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിൽ അഗസ്റ്റിൻ അദ്ധ്യക്ഷനായി. വാഴൂരിൽ ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജെറിൻ ഇട്ടി സ്കറിയ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |