പന്തളം : കടയ്ക്കാട് ഗവ.എൽ.പി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ ദുരന്തനിവാരണ സേന പങ്കെടുത്തു. കമാന്റർ അശോക് കുമാർ കെ.കെ.പതാക ഉയർത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സക്കീർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാവ് അമീഷിനെ ആദരിച്ചു. കമാൻഡർ സഞ്ജീവ് ദേശ്വാൾ പൊന്നാട അണിയിച്ചു. പി.ആർ.ഒ റാഫി എ.റഹിം സന്ദേശം നൽകി. ഷെഫിൻ, നൗഷാദ്, മുബാറക് റാവുത്തർ, അദ്ധ്യാപകരായ ഷീബ, മുംതാസ്, ഷെറീന എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |