പത്തനംതിട്ട : ജില്ലയിൽ അറുപത് വയസിന് മുകളിലുള്ള അർഹരായ എല്ലാവർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി. ആഗസ്റ്റ് 15ന് മുൻപ് ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും നൽകുക എന്ന ലക്ഷ്യം ജില്ലയിൽ പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ അറിയിച്ചു.
ജില്ലക്കാരായിരുന്ന 2,97,005 പേർക്കും മറ്റു ജില്ലക്കാരായ 1796 പേർക്കും ഉൾപ്പടെ ആകെ 60 വയസിനു മുകളിലുള്ള 298801 പേർക്കാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നു വരെയുള്ള കണക്കനുസരിച്ച് വാക്സിൻ നൽകിയത്.
421 പേർക്ക് വാക്സിൻ അലർജിയായതിനാൽ കുത്തിവയ്പ്പ് സ്വീകരിക്കാൻ കഴിഞ്ഞില്ല.
കൊവിഡ് പോസിറ്റീവ് ആയതിനു ശേഷം മൂന്നുമാസം പൂർത്തിയാകാത്ത 4632 പേർ ഉണ്ട്. ഇവർക്ക് കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് വാക്സിൻ നൽകും.
2871 പേർ വാക്സിൻ സ്വീകരിക്കുന്നതിൽ വിസമ്മതം രേഖപ്പെടുത്തിയതായും ഡി.എം.ഒ അറിയിച്ചു.
80 ശതമാനം ആളുകൾ രണ്ടാം ഡോസ് സ്വീകരിച്ചു.
2871 പേർ വാക്സിൻ സ്വീകരിക്കാൻ തയ്യാറായില്ല
കൂടുതൽ വാക്സിനെത്തി
ജില്ലയിൽ കൂടുതൽ കൊവിഡ് വാക്സിനുകളെത്തി. 20000 ഡോസ് വീതം രണ്ടു ദിവസത്തേക്ക് നൽകാനുള്ള വാക്സിൻ സ്റ്റോക്കുണ്ട്. ഇതുവരെ ഒരു ദിവസം പരമാവധി 28000 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |