SignIn
Kerala Kaumudi Online
Friday, 26 April 2024 1.31 PM IST

കൊവിഡിൽ കരുതലോടെ സ്വാതന്ത്ര്യ ദിനാഘോഷം

balagopal
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്രേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് മന്ത്രി കെ.എൻ. ബാലഗോപാൽ പരിശോധിക്കുന്നു

 ജില്ലയിലെ മന്ത്രിമാർ സേനകളുടെ അഭിവാദ്യം സ്വീകരിച്ചു

കൊല്ലം: കൊവിഡ് മാനദണ്ഡം പാലിച്ച് ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ദിനാഘോഷത്തിൽ മന്ത്രി കെ.എൻ. ബാലഗോപാലും കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മന്ത്രി ജെ. ചിഞ്ചുറാണിയും വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചു. കൊവിഡ് സാഹചര്യം പരിഗണിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. വിവിധയിടങ്ങളിൽ നടന്ന ആഘോഷ ചടങ്ങുകളിൽ സാമൂഹിക രാഷ്ട്രീയ പ്രമുഖർ പങ്കെടുത്തു.

ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്​റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, സി​റ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, സബ് കളക്ടർ ചേതൻകുമാർ മീണ, റൂറൽ എസ്.പി കെ.ബി. രവി, കോർപ്പറേഷൻ കൗൺസിലർമാരായ എസ്. ജയൻ, എ.കെ. സവാദ്, യു. പവിത്ര, എ.ഡി.എം എൻ. സാജിത ബീഗം, ഡെപ്യൂട്ടി കളക്ടർ ആർ. സുമീതൻ പിള്ള, എ.സി.പി എ. പ്രതീപ് കുമാർ, സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എ. ഷാജു, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ആഘോഷ കമ്മി​റ്റി ചെയർമാനും തഹസീൽദാറുമായ ജി. നിർമ്മൽ കുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ.ജി. സുരേഷ് കുമാർ, പ്രശാന്ത് കാവുവിള തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, INDEPENDENCE DAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.