ചങ്ങനാശേരി: അപകടത്തിൽ മരിച്ച സഹോദരന്റെ കേസിന്റെ വക്കാലത്ത് നല്കണമെന്നാവശ്യപ്പെട്ട് വക്കീൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. പത്തനംതിട്ടയിലെ ഒരു വക്കീൽ എം.എ. സി.ടി കേസ് താൻ ഫയൽ ചെയ്യാമെന്ന് പറഞ്ഞ് ബൈക്ക് അപകടത്തിൽ മരിച്ച സേതുനാഥിന്റെ സഹോദരൻ പുഴവാത് സ്വദേശി സുജിത് കുമാറിനെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നാണ് പരാതി. സംഭവത്തിൽ സുജിത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മാസം 28ന് പാലാത്ര ബൈപ്പാസ് റോഡിലുണ്ടായ ബൈക്ക് അപകടത്തിലാണ് സുജിതിന്റെ സഹോദരൻ സേതുനാഥും മറ്റ് രണ്ട് പേരും മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |