വാഷിംഗ്ടൺ: തന്റെ പിഞ്ചോമനയ്ക്ക് നൽകാനായി ഷൂട്ടിംഗ് സെറ്റിലിരുന്ന് മുലപ്പാൽ ശേഖരിച്ച് ബോളിവുഡ് താരം ഗൽ ഗഡോട്ട്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ഗഡോട്ട് ചിത്രം പങ്കുവച്ചത്. മേക്കപ്പ് ചെയ്യുന്നതിനിടയിൽ ബ്രസ്റ്റ് പമ്പിന്റെ സഹായത്തോടെ മുലപ്പാൽ ശേഖരിക്കുന്ന ചിത്രമാണിത്. മൂന്നാമത്തെ പെൺകുഞ്ഞിന് ജൂണിലാണ് ഗഡോട്ട് ജന്മം നൽകിയത്.
മുലയൂട്ടന്നത് പ്രോത്സാഹിപ്പിച്ചു കൊണ്ട് നേരത്തെ തന്നെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ലോക്കി താരം സോഫിയ ഡി മാർട്ടിനോ മുലയുട്ടുന്നതിന് സഹായകരമായ വസ്ത്രം അണിഞ്ഞു കൊണ്ട് അഭിനയിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |