SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 PM IST

'ഗിഫ്റ്റ് എ ട്രഡിഷൻ' പദ്ധതിയ്ക്ക് തുടക്കം

kkk
'ഗിഫ്റ്റ് എ ട്രഡിഷൻ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി, പി. എ. മുഹമ്മദ് റിയാസ് ഓണക്കോടി കൈമാറി നിർവഹിക്കുന്നു.

കോഴിക്കോട് : സംസ്ഥാനത്തെ വയോജന, ഭിന്നശേഷി സദനങ്ങളിലെ അന്തേവാസികൾക്ക് ഓണക്കോടി നൽകുന്ന ഗിഫ്റ്റ് എ ട്രഡിഷൻ പദ്ധതിയ്ക്കു തുടക്കമായി. എരഞ്ഞിപ്പാലം യു.എൽ. കെയർ നായനാർ സദനത്തിലെ ഭിന്നശേഷിക്കാരായ 126 മുതിർന്ന അന്തേവാസികൾക്ക് ഓണക്കോടി കൈമാറി ടൂറിസം - പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

കോഴിക്കോടിനെ വൈകാതെ ഭിന്നശേഷി സൗഹൃദജില്ലയാക്കി മാറ്റുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. കെ. ജയരാജ്, സുപ്രീം ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ പ്രദീപ് നായർ, എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. മിലി മോനി, യുഎൽ കെയർ നായനാർ സദനം പ്രിൻസിപ്പൽ പി. തങ്കമണി, എ. അഭിലാഷ് ശങ്കർ, എം.ടി. അഭിജിത് എന്നിവരും സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.