ശ്രീനഗർ: ജമ്മുകാശ്മീരിലെ കുൽഗാവിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസർക്ക് വീരമൃത്യു. ജെ ആൻഡ് കെ അപ്നി പാർട്ടി നേതാവും കൊല്ലപ്പെട്ടു. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പാഞ്ചൽ താവരയിലെ രൗജരി ജില്ലയിൽ ഒളിച്ചിരുന്ന ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് സൈനിക ഉദ്യോഗസസ്ഥനായ സുബേന്ദർ രാം സിംഗ് വീരമൃത്യു വരിച്ചത്.
ഗുലാം ഹസൻ ലോണിലെ ദേവ്സാറിലെ വീട്ടിൽ നടന്ന വെടിവയ്പിലാണ് നേതാവിന് പരിക്കേറ്റത്. ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരിച്ചതായി അധികൃതർ പറഞ്ഞു. സ്ഥലത്തെ നിലവിലുള്ള ക്രമസമാധാനം തകർക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആക്രമണങ്ങളെന്നും നിർഭാഗ്യകരമാണെന്നും ജെ ആൻഡ് ജെ പാർട്ടി നേതാവ് അൽതാഫ് ബുഖാരി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് ബി.ജെ.പി നേതാക്കളാണ് കാശ്മീരിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |