കോഴിക്കോട് : രാജ്യം കണ്ട ഏറ്റവും വലിയ പരിശീലകനായിരുന്നു ഒ.എം നമ്പ്യാരെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അനുസ്മരിച്ചു.
പി.ടി. ഉഷ എന്ന രാജ്യത്തിന്റെ അഭിമാനമായ കായിക താരത്തെ വാർത്തെടുത്ത അദ്ദേഹത്തിന്റെ വിയോഗം കായിക ഇന്ത്യയ്ക്ക് തീരാനഷ്ടമാണ്. ആദ്യത്തെ ദ്രോണാചാര്യർ പുരസ്ക്കാരത്തിന് അർഹനായ അദ്ദേഹം ഇന്ത്യൻ സ്പോർട്സിന്റെ ദ്രോണാചാര്യനാണ്. കായികപരിശീലകൻ എന്നതിലുപരി ഒരു യഥാർത്ഥ മനുഷ്യസ്നേഹി കൂടിയാണ് നമ്പ്യാർ. പാവപ്പെട്ടവർക്ക് വീട് വെക്കാൻ തന്റെ ഭൂമി പതിച്ചു നൽകിയ നമ്പ്യാർ പയ്യോളിക്കാർക്ക് നമ്പാളാണ്. പ്രദേശത്തെ ക്ലബ്ബുകളെയും കായിക കൂട്ടായ്മകളെയും അദ്ദേഹം സഹായിച്ചിരുന്നു. നമ്പ്യാരുടെ വിയോഗത്തിൽ കുടുംബത്തിന്റെയും മുഴുവൻ കായികപ്രേമികളുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |