മുംബയ്: ചലച്ചിത്ര നിർമ്മാതാവും മാദ്ധ്യമപ്രവർത്തകനുമായ പ്രദീപ് ഗുഹ ( 69) അന്തരിച്ചു.
മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അർബുദ ബാധിതനായിരുന്ന ഗുഹയുടെ അന്ത്യം. ഋത്വിക് റോഷൻ, കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച ഫിസ, ഫിർ കഭി എന്നീ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.
നാല് പതിറ്റാണ്ടോളം മാദ്ധ്യമം, പരസ്യം, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് മേഖലകളിൽ പ്രവർത്തിച്ചു ടൈംസ് ഗ്രൂപ്പിന്റെ പ്രസിഡന്റും ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗവുമായിരുന്നു.
സീ എന്റർടെയ്ൻമെന്റ് സി.ഇ.ഒ, ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ, ഏഷ്യ പസിഫിക് മേഖലയുടെ വൈസ് പ്രസിഡന്റ്, ഏരിയ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചു. മരിക്കുന്നത് വരെ 9X മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |