കോട്ടയം: ഓണത്തിന്റെ തുറന്നിടലിന് പിന്നാലെ ജില്ലയിൽ കൊവിഡ് നിരക്ക് ഉയരുന്നു. സംസ്ഥാന ശരാശരിക്കൊപ്പമോ അതിന് മുകളിലോ ആണ് ദിവസങ്ങളായി ജില്ലയിലെ ടി.പി.ആർ. ഇന്നലെ സംസ്ഥാന ടി.പി.ആറിനൊപ്പമായിരുന്നു ജില്ലയിലേയും.16.28 ശതമാനം.
കഴിഞ്ഞ ദിവസം 19 ശതമാനം വരെയെത്തിയ ടി.പി.ആർ അൽപ്പം കുറഞ്ഞെങ്കിലും ആശ്വസിക്കാൻ വക നൽകുന്നില്ല. ദിവസങ്ങളായി ടി.പി.ആർ 15 ശതമാനത്തിന് മുകളിലാണ്.
ജില്ലയിൽ 415 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. 410 പേർക്കും സമ്പർക്കം മുഖേനയാണ് . രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 2549 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 182 പുരുഷൻമാരും 179 സ്ത്രീകളും 54 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 77 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 880പേർ രോഗമുക്തരായി. 7300 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 242667 പേർ കൊവിഡ് ബാധിതരായി. 233886 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 40766 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. തദ്ദേശാടിസ്ഥാനത്തിലുള്ള കണക്കനുസരിച്ച് കോട്ടയം നഗരസഭയിലാണ് കൂടുതൽ രോഗികൾ. 78 പേർക്ക് രോഗം ബാധിച്ചു. ഈരാറ്റുപേട്ട -15, പുതുപ്പള്ളി-14, തിരുവാർപ്പ്-13, ചങ്ങനാശേരി, വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി-12, പനച്ചിക്കാട്, കോരുത്തോട്- 11, തൃക്കൊടിത്താനം-10, മണർകാട്, വാകത്താനം-9, കൂട്ടിക്കൽ, അയ്മനം, മീനടം-8, പാറത്തോട്, പാമ്പാടി-7, എലിക്കുളം, ഉദയനാപുരം, ഭരണങ്ങാനം, അയർക്കുന്നം, കുറിച്ചി, അകലക്കുന്നം- 6, പാലാ, മാടപ്പള്ളി, ആർപ്പൂക്കര, ചിറക്കടവ്, മുണ്ടക്കയം, കൊഴുവനാൽ, മേലുകാവ് -5.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |