വടകര:എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ വെള്ളൂർ ശാഖ ഗുരുദേവ മന്ദിരം യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ നാടിന് സമർപ്പിച്ചു. ശാഖാ പ്രസിഡന്റ് കൃഷ്ണൻ കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. മുൻ ശാഖാ സെക്രട്ടറി ചാത്തു, കൃഷ്ണൻ രയരോത്ത് എന്നിവരെ ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബാബു പൂതംപാറ, റഷീദ് കക്കട്ട്, ബാബു.സി.എച്ച്, ചന്ദ്രൻ ചാലിൽ, യൂണിയൻ കൗൺസിലർമാരായ കൃഷ്ണൻ പൂളത്തറ, ജയേഷ് വടകര, ചന്ദ്രൻ കല്ലാച്ചി, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി, ചോറോട് ഈസ്റ്റ് ശാഖ പ്രസിഡന്റ് പ്രമോദ് ചോറോട്, പാറക്കടവ് ശാഖ സെക്രട്ടറി കുമാരൻ കുന്നനാലിൽ എന്നിവർ പ്രസംഗിച്ചു.കൃഷ്ണൻ രയരോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖ സെക്രട്ടറി സത്യൻ രയരോത്ത് സ്വാഗതവും സുജിത്ത് കെ.ടി.കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |