കോട്ടയം. കേരളാ വനിതാ കോണ്‍ഗ്രസ് (എം) ജന്മദിനത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ഇന്ന് നേതൃസമ്മേളനം നടക്കും. കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ രാവിലെ 10 മണിക്ക് നേതൃസമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തോമസ് ചാഴിക്കാടന് എം.പി നിർവഹിക്കും. കേരളാ വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജേക്കബ് തോമസ് അരികുപുറം, സണ്ണി തെക്കേടം, ഷീലാ തോമസ് തുടങ്ങിയവർ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |