പള്ളുരുത്തി: കൊച്ചി എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തിദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന സമ്മേളനം സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡഗം സി.കെ. ടെൽഫി, യൂണിയൻ കൗൺസിലർമാരായ എ.ബി. ഗിരീഷ്, ടി.വി. സാജൻ, ഷിജു ചിറ്റിലപ്പിള്ളി, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതിയഗം ശ്യാംപ്രസാദ്, നാദബ്രഹ്മ യൂത്ത് മൂവ്മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി അർജുൻ അരമുറി, അജയഘോഷ്, വി.എസ്. സുധീർ, സരിതാ സുധീർ, സി.എം. പൊന്നൻ, എ.ബി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |