SignIn
Kerala Kaumudi Online
Friday, 26 April 2024 8.25 PM IST

രാജ്യത്തെ ആദ്യ വായുശുദ്ധീകരണ​ ടവർ ഡൽഹിയിൽ

smog-tower

ന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഇന്ത്യയിലെ ആദ്യ വായു ശുദ്ധീകരണ ടവർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉദ്ഘാടനം ചെയ്തു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റർ വായു ഓരോ സെക്കൻഡിലും ശുദ്ധീകരിക്കാൻ ശേഷിയുള്ള സംവിധാനമാണിത്.

പ്രാരംഭ പദ്ധതിയായിട്ടാണ് തുടങ്ങുന്നതെന്നും ആദ്യ ഫലങ്ങൾ ഒരു മാസത്തിനുള്ളിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി വിജയമാണെങ്കിൽ ഡൽഹിയിൽ കൂടുതൽ സ്‌മോഗ് ടവറുകൾ സ്ഥാപിക്കും. ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിന്നിലായി 24.2 മീറ്റർ ഉയരത്തിലാണ് ടവർ നിർമിച്ചത്. ടവറിന്റെ അടിയിൽ മൊത്തം 40 ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്. മുകളിൽനിന്ന് വായു വലിച്ചെടുത്ത് ശുദ്ധീകരിച്ചശേഷം താഴെയുള്ള ഫാനുകളിലൂടെ അന്തരീക്ഷത്തിലേക്ക് തന്നെ പുറത്തുവിടുന്നതാണ് ഇതിന്റെ പ്രവർത്തനം.

മൊത്തം പദ്ധതി ചെലവ് ഏകദേശം 20 കോടിയാണ് കണക്കാക്കുന്നത്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയാണ് ) ഇതിന്റെ നോഡൽ ഏജൻസി.

എത്രത്തോളം വായു ശുദ്ധീകരിക്കുമെന്ന പഠനം നടത്തുന്നത് പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ ഡൽഹി ഐ.ഐ.ടിയും ബോംബെ ഐ.ഐ.ടിയും ചേർന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SMOG TOWER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.