തൃശൂർ : 2,117 രോഗമുക്തരായ ദിനത്തിൽ 1,828 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,879 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,81,468 ആണ്. 3,71,693 പേരാണ് ആകെ രോഗമുക്തരായത്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.86 ശതമാനമാണ്. സമ്പർക്കം 1,814 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവർത്തകർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |