ചിറ്റൂർ: തത്തമംഗലം തേക്കിൻകാട് മഹേഷിന്റെ വീടിന് തീപിടിച്ച് മേൽക്കൂര ഭാഗികമായും വീടിനത്തുണ്ടായിരുന്ന ടി.വി, ഹീറ്റർ തുടങ്ങിയ വീട്ടുപകരണങ്ങളും കത്തിനശിച്ചു. ഏകദേശം 50,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിനാണ് സംഭവം. ചിറ്റൂർ അഗ്നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. രമേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. സുരേഷ് കുമാർ, പി.എസ്. സന്തോഷ് കുമാർ, കെ. ഗിരീഷ് കുമാർ, എസ്. രമേഷ്, എം. സന്തോഷ് കുമാർ, ഹോംഗാർഡ് പി. സെൽവദാസൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |