പെരിന്തൽമണ്ണ: സാധാരണക്കാരായ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിജ്ഞാന സമ്പാദനത്തിന് അവസരം സൃഷ്ടിക്കുന്നതിനായി സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് കമ്മറ്റി നടപ്പിലാക്കുന്ന അസ്സുഫ നാട്ടു ദർസിന് പെരിന്തൽമണ്ണ സോണിൽ തുടക്കമായി.
സോൺ തല ഉദ്ഘാടനം താഴെക്കോട് സർക്കിളിലെ അരക്കുപറമ്പ് യൂണിറ്റിൽ നടന്നു. റഷീദ് സഖാഫി മേലാറ്റൂർ, ഹംസ സഖാഫി പുത്തൂർ, ശിഹാബുദ്ധീൻ സൈനി പാറൽ എന്നിവർ പ്രസംഗിച്ചു.
ദർസിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സോൺ ഉപാദ്ധ്യക്ഷൻ കെ.കെ എം സഅദി ആലിപ്പറമ്പ് നിർവഹിച്ചു. സോണിലെ 56 യൂണിറ്റുകളിൽ വരും ദിവസങ്ങളിൽ കോഴ്സിന് തുടക്കം കുറിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |