SignIn
Kerala Kaumudi Online
Friday, 26 April 2024 1.30 PM IST

ശിവഗിരി ശ്രീനാരായണ മന്ദിർ സമ്മേളനങ്ങൾക്ക് സമാപനം

1
ശിവഗിരി ശ്രീനാരായണ മന്ദിർ സമർപ്പണ സമാപന സമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി: ശിവഗിരി നീലഗിരി കോളേജ് കായിക വിഭാഗം സ്‌പോർട്സ് അക്കാദമി കാലിക്കറ്റ് എഫ്.സി & ബോസ്‌കോ കേരള പ്രീമിയർ ലീഗ് ടീമുമായി ധാരണപത്രം ഒപ്പുവെച്ചപ്പോൾ ട്രസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഴു ദിവസങ്ങളിലായി ഒരുക്കിയ ആദ്ധ്യാത്മിക - സാംസ്കാരിക സമ്മേളനങ്ങൾ സമാപിച്ചു. കെ മുരളീധരൻ എം.പി മന്ദിർ സമർപ്പണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .ജാതി മത കക്ഷി ഭേദം കൂടാതെ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കാൻ ശ്രീനാരായണ മന്ദിർ നിമിത്തമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

ബാബു കെ. പൈക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ദിഖ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കളത്തൂർ ബാബു, വേണു കല്ലുരുട്ടി, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, സെക്രട്ടറി ശ്രീധരൻ പെണ്ടാനത്ത് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.