തിരുവനന്തപുരം: പൊതുപരീക്ഷ എഴുതുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് തത്സമയ സംശയ നിവാരണത്തിന് ലൈവ് ഫോൺ ഇൻ പരിപാടി കൈറ്റ് വിക്ടേഴ്സിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയും സംപ്രേഷണം ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നും വൈകിട്ട് നാലിനും 6.30നും ഇക്കണോമിക്സ്, മാത്സ്, അക്കൗണ്ടൻസി ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ എട്ടിനും 10.30നും ഉച്ചയ്ക്ക് ഒന്നിനും, 3.30, ആറിനും കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്സ് ക്ലാസുകൾ. പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുംവിധം എൺപതിലധികം റിവിഷൻ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്ബെൽ പോർട്ടലായ firstbell.kite.kerala.gov.inൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ലൈവ് ഫോൺ ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |