പത്തനാപുരം: അഗതികളുടെ അമ്മ മദർ തെരേസയുടെ ജന്മദിനമായ ഇന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് അഗതി-അനാഥ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവനിൽ ഇന്ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിക്കും. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗം സി. വിജയ, എം. ഷേക്ക്പരീത്, ജി. ഭുവചന്ദ്രൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |