കൊട്ടാരക്കര: പുത്തൂർ പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എസ്.എസ്.ഇ വിഭാഗത്തിൽ എൻ.എസ്.ക്യു.എഫ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡ്രാഫ്ട്സ്മാൻ(സിവിൽ), ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ് കോഴ്സുകളിലാണ് പ്രവേശനം. പഠനത്തിനൊപ്പം കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്സുകളാണ്. കോഴ്സ് പൂർത്തിയായാൽ സ്റ്റൈപ്പന്റോടുകൂടി അപ്രന്റീസ് ട്രെയിനിംഗ് ലഭിക്കും. സ്വയംതൊഴിൽ പ്രാപ്തി നേടുകയും തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പാസൗകര്യം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. എൻ.എസ്.ക്യു.എഫ് ഡിപ്പാർട്ടുമെന്റിന്റെ തൊഴിൽ മേളകളിലും പങ്കെടുക്കാൻ അവസരമൊരുങ്ങുമെന്ന് പ്രിൻസിപ്പൽ സിന്ധു പ്രഭാകർ അറിയിച്ചു. ഫോൺ: 9447479943, 9447472006.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |