കുന്ദമംഗലം: വയനാട് റോഡിൽ പടനിലം ജംഗ്ഷൻ വിപുലീകരിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയതായി പി.ടി.എ റഹീം എം.എൽ.എ വ്യക്തമാക്കി. റോഡ് വീതികൂട്ടി ഫുട്പാത്തും ബാരിക്കേഡുകളും നിർമ്മിക്കും. ബഡ്ജറ്റിൽ ഈ പ്രവൃത്തിയ്ക്കായി 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജംഗ്ഷൻ വിപുലീകരണത്തിന് ഡിസൈൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥസംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു. പി.ടി.എ റഹീം എം.എൽ.എയെ കൂടാതെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മലും എത്തിയിരുന്നു.
പടനിലത്ത് പൂനൂർ പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 5 കോടി രൂപയുടെയും പാലത്തിന് സ്ഥലം ഏറ്റെടുക്കാൻ 50 ലക്ഷം രൂപയുടെയും ഭരണാനുമതി നേരത്തെ ലഭിച്ചതാണ്. പഴയപാലം നിലനിറുത്തിയാണ് പുതിയ പാലം നിർമ്മിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |