SignIn
Kerala Kaumudi Online
Saturday, 27 April 2024 8.02 AM IST

മൂന്നാം ഡോസ് വാക്സിൻ : പഠനമില്ലാതെ നൽകാനാവില്ലെന്ന് കേന്ദ്രം

vaccine

കൊച്ചി: കൊവിഡ് വാക്സിൻ മൂന്നാമതൊരു ഡോസ് നൽകാനോ ഒരാൾക്ക് വ്യത്യസ്ത വാക്സിനുകൾ നൽകാനോ ക്ളിനിക്കൽ പഠനങ്ങൾ നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതിനാൽ മൂന്നാം ഡോസ് വാക്സിൻ നൽകുന്നതിന്റെ ഫലവും സുരക്ഷയും ഉറപ്പു നൽകാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു. സൗദി അറേബ്യയിൽ കൊവാക്സിന് അംഗീകാരമില്ലാത്തതിനാൽ തനിക്ക് മൂന്നാം ഡോസായി കൊവിഷീൽഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളിയായ കണ്ണൂർ സ്വദേശി ഗിരികുമാർ നൽകിയ ഹർജിയിലാണ് കേന്ദ്രം ഇക്കാര്യം വിശദീകരിച്ചത്.

ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാർ ആവശ്യത്തെ എതിർത്തു. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് നാഷണൽ എക്‌സ്‌പേർട്ട് ഗ്രൂപ്പ് ഒാൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കൊവിഡ് (നെഗ്‌വാക്) എന്ന വിദഗ്ദ്ധ സമിതിയാണെന്നും മൂന്നാമതൊരു ഡോസ് നൽകുന്നതിന് ഇവർ അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രം വിശദീകരിച്ചു. തുടർന്ന് ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIRD DOSE VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.