ലോക് ഡൗൺ കാലത്തെ മാനസികാരോഗ്യ വ്യതിയാനത്തെ തുടർന്ന് ക്രമാതീതമായി കൂടിയ ശരീരഭാരത്തെ വെറും പതിനഞ്ചു ദിവസം കൊണ്ട് തകർത്തിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി അർച്ചന കവി. ലോക് ഡൗൺ സമയത്ത് തനിക്ക് തന്റെ ശരീരത്തെ കുറിച്ച് ശ്രദ്ധ ഉണ്ടായിരുന്നില്ല. അമിതാഹാരം അതുപോലെ വർക്ക് ഔട്ട് ചെയ്യാത്തതും മുഷിപ്പുമെല്ലാം തന്റെ മനസിനെയും ശരീരത്തെയും സാരമായി ബാധിച്ചു.അതിനെ തുടർന്ന് പതിനഞ്ചു ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ ഫിറ്റ്നസ് ട്രെയിനറെ കണ്ടെത്തി തന്റെ പഴയ ആകാരവടിവ് വീണ്ടെടുത്തുവെന്നു അർച്ചന പറയുന്നു.
ഇതിന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച അർച്ചനയുടെ പോസ്റ്റിന് നിറഞ്ഞ കൈയടി ലഭിക്കുകയാണ്. നിങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണെന്നാണ് നടിയുടെ ആരാധകർ പറയുന്നത്. വർക്ക് ഔട്ട് തുടങ്ങുന്ന ചിത്രത്തിൽ അർച്ചനയുടെ വയറു ചാടി നിൽക്കുന്നതും എന്നാൽ പതിനഞ്ചു ദിവസത്തിന് ശേഷമുള്ള ചിത്രത്തിൽ ഫിറ്റായ ശരീരമായി നിൽക്കുന്ന അർച്ചനയെയും കാണാം. താരം പങ്കുവച്ച ചിത്രം ഇൻസ്റ്റാഗ്രാമിൽ ഹിറ്റാണ്. താൻ ആരോഗ്യമുള്ള ഫിറ്റായ ശരീരത്തിനായുള്ള പരിശ്രമം തുടർന്ന് കൊണ്ടിരിക്കുകയാന്നെന്നും. ട്രെയിനറായ രാജേഷിനോടും അർച്ചന പോസ്റ്റിലൂടെ നന്ദി പറയുന്നുണ്ട്. ഇനിയും ഒരുപാട് ദൂരം പോകുമെന്ന പ്രതീക്ഷയിലാണ് അർച്ചന.ഇതിനിടയിൽ അബീഷും അർച്ചനയും വിവാഹ മോചിതരായെന്ന വാർത്തകൾ പ്രചരിച്ചുവെങ്കിലും ഇതുവരെയും ഇതിനെ കുറിച്ച് അർച്ചനയും അബീഷും പ്രതികരിച്ചിട്ടില്ല.
2016 ജനുവരിയിലാണ് അർച്ചനയും അബീഷും വിവാഹിതരായത്. ഇന്ത്യയിൽ തന്നെ പ്രശസ്തനായ സ്റ്റാൻഡപ്പ് കൊമേഡിയനാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകൾ പുറത്തിറക്കുന്ന ഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്. അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിരമായി എത്താറുണ്ടായിരുന്നു.
2009 ൽ ലാൽജോസ് ചിത്രം നീലത്താമരയിലൂടെയാണ് അർച്ചന അഭിനയ രംഗത്ത് എത്തുന്നത്. കുഞ്ഞി മാളു എന്ന കഥാപാത്രം അർച്ചനയെ പ്രശസ്തിയിലെത്തിച്ചു. അതേ വർഷം ഉർവ്വശിയോടൊപ്പം മമ്മി ആൻഡ് മിയിലും അഭിനയിച്ചു. ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്. 2016ൽ ദൂരം എന്ന സിനിമയിലാണ് ഒടുവിലായി അർച്ചന അഭിനയിച്ചത്. തൂഫാൻ മെയ്ൽ, ബിഗ് ടോക്ക്, മീനവിയൽ, പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയ വെബ്സീരീസുകളിലും അർച്ചന അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |