SignIn
Kerala Kaumudi Online
Friday, 26 April 2024 2.59 PM IST

പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം

1
വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദ ഉള്ളിയേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം അഡ്വ.കവിതാ മാത്യു ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി: കെട്ടിടം പ്ലാൻ സംബന്ധിച്ച് വിവരാവകാശ പ്രകാരം ഗ്രാമപഞ്ചായത്ത് നൽകിയ മറുപടിയിൽ വ്യക്തതയില്ലെന്നാരോപിച്ച് വിവരാവകാശ പ്രവർത്തകൻ ഷമീർ നളന്ദ ഉള്ളിയേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. അഡ്വ. കവിതാ മാത്യു സമരം ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് ആറിനായിരുന്നു ഷമീർ നളന്ദ പഞ്ചായത്ത് സെക്രട്ടറിയോട് വിവരാവകാശം തേടിയത്. സൈറ്റ് പ്ലാൻ, ബിൽഡിംഗ് പ്ലാൻ, സർവീസ് പ്ലാൻ, കെട്ടിടങ്ങളുടെ നമ്പർ ഉൾപ്പെടെ ആവശ്യപ്പെട്ടപ്പോൾ സെക്രട്ടറി നൽകിയ മറുപടി ഇതൊന്നും ലഭ്യമല്ലെന്നായിരുന്നു. പഴയ കെട്ടിടം പുതുക്കി പണിതതിനാലാണ് രേഖകൾ ലഭ്യമല്ലെന്ന മറുപടി നൽകിയതെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.കെ. ഫവാസ് ഷെമീം പറഞ്ഞു. മറുപടിയിൽ വ്യക്തതയില്ലാത്തതിനാൽ പഞ്ചായത്ത് അസി.ഡയറക്ടർക്ക് അപ്പീൽ നൽകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന് പരാതി നൽകിയതായും ഷെമീർ നളന്ദ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.