പത്തനംതിട്ട : മെഴുവേലി ഗവ. വനിത ഐ.ടി.ഐയിൽ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ചവർക്കും അധിക യോഗ്യതയുളളവർക്കും അപേക്ഷിക്കാം. വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കുകയോ, ഏതെങ്കിലും ഗവ. ഐ.ടി.ഐ, അക്ഷയ സെന്റർ എന്നിവയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സ്പെതംബർ 14. വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952, 9496790949, 9995686848 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |