പത്തനംതിട്ട : കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ 1000 രൂപ കൊവിഡ് ആശ്വാസ ധനസഹായം ലഭിക്കുന്നതിനായി ഓൺലൈൻ മുഖേന ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ അടിയന്തിരമായി ലേബർ കമ്മിഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് 04682223169 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |