SignIn
Kerala Kaumudi Online
Friday, 26 April 2024 9.41 PM IST

മൊട്ടയടിച്ച് കിടിലൻ മേക്കോവർ, ബൻവാർ സിംഗ് ഷേക്കാവത്തിനെ പരിചയപ്പെടുത്തി ഫഹദ്

fahadh-fasil

അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ'യിലെ ഫഹദ് ഫാസിലിന്റെ ലുക്ക് പുറത്ത് വിട്ടു. ഫഹദ് ഫാസിൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്.

ബൻവാർ സിംഗ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. മൊട്ടയടിച്ച്, കിടിലൻ മേക്കോവറിലാണ് പോസ്റ്ററിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുഷ്പരാജ് എന്ന കള്ളക്കടത്തുകാരനായിട്ടാണ് അല്ലു അർജുൻ എത്തുന്നത്.ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരും സിനിമയിൽ അണിനിരക്കുന്നു. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമാണം. ശബ്ദമിശ്രണം: റസൂൽ പൂക്കുട്ടി.സംഗീതം:ദേവി ശ്രീ പ്രസാദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAHADH FAASIL, PUSHPA MOVIE, BHANWAR SINGH SHEKHAWAT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.