SignIn
Kerala Kaumudi Online
Friday, 26 April 2024 6.46 AM IST

കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് കവർന്ന പ്രതി പിടിയിൽ 

pump

കാസർകോട്: കുടിവെള്ള പദ്ധതിയുടെ മോട്ടോർ കവർന്ന കേസിലെ പ്രതിയെ ആദൂർ പ്രിൻസിപ്പൽ എസ്.ഐ ഇ. രത്നാകരനും സംഘവും അറസ്റ്റ്‌ ചെയ്തു. മുള്ളേരിയ ബേങ്ങത്തടുക്കയിലെ മോഹൻ രാജ്(32)ആണ് അറസ്റ്റിലായത്. കാറഡുക്ക അഡുക്കം നലികെദായ കോളനിയിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ പമ്പ് സെറ്റാണ് കവർന്നത്.

ഈ മാസം 22ന് മോട്ടോർ ഓൺ ചെയ്യാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ സംശയം തോന്നി മോഹൻ രാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന നടത്തിയ പരിശോധനയിൽ മുള്ളേരിയ കാംപ്‌കോക്ക് സമീപമുള്ള ഓവുചാലിൽ മോട്ടോർ ചാക്ക് കെട്ടിലാക്കി സൂക്ഷിച്ച നിലയിൽ പമ്പ് സെറ്റ് കണ്ടെത്തി. എസ്.ഐ മോഹനൻ, സിവിൽ പൊലീസ് ഓഫീസർമാരായ അശോകൻ, സുരേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.