കടമ്പനാട് : പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അവാർഡ് നൽകി. റിട്ട. എ.ഇ.ഒ. പി.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. എൻഡോവ്മെന്റുകൾ ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗം കെ.ഹരിപ്രസാദ് വിതരണം ചെയ്തു. വിനോദ് തച്ചു വേലിൽ, സതീഷ് എം.കെ.ആചാരി, വിമൽരാജ്, സുരേഷ്, ആർ.മധു , എൻ.ശിവൻകുട്ടി, രാജുഗോപൻ, ചെല്ലപ്പൻ ആചാരി, പി.ടി.രേവമ്മ, വിജയൻ ആചാരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |