ലണ്ടൻ : അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാലിയൻ ക്ലബ് യുവന്റ്സിൽ നിന്ന് തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് അവിടെ തന്റെ വിഖ്യാത ജേഴ്സി നമ്പറായ ഏഴ് ലഭിച്ചേക്കില്ല. നിലവിൽ എഡിസൺ കവാനിയാണ് ഏഴാം നമ്പർ ജേഴ്സി അണിയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം നമ്പർ ജേഴ്സി നൽകാൻ തയ്യാറായാലും ഇംഗ്ലീഷ് പ്രിമിയർ ലീഗ് നിയമങ്ങൾ വിലങ്ങ് തടിയാവാനാണ് സാധ്യത. നിലവിൽ ഒരു താരം ഉപയോഗിക്കുന്ന ജേഴ്സി പുതുതായി എത്തുന്ന താരത്തിന് നൽകുന്നതിൽ പ്രിമിയർ ലീഗ് നിയമാവലിയിൽ ചില നൂലാമാലകളുണ്ട്. കരാർ ഇനിയും ബാക്കിയുള്ള കവാനി ഈ സീസണിൽ ക്ലബ് വിടാൻ ഒരു സാധ്യതയുമില്ല. ഏഴാം നമ്പർ റൊണാൾഡോയ്ക്ക് ലഭിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |