കോഴിക്കോട്: കൊവിഡ് വ്യാപനം തീവ്രമായ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ കൂടുതൽ വാർഡുകളിൽ നിയന്ത്രണം ശക്തമാക്കി. ജനസംഖ്യാനുപാതത്തിലുളള പ്രതിവാര രോഗ വ്യാപനം (ഡബ്ല്യു.ഐ.പി.ആർ ) ഏഴിൽ കൂടുതലുള്ള കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിൽ ഇന്നുമുതൽ വൈദ്യ സഹായം, അടുത്ത ബന്ധുക്കളുടെ മരണം, ചരക്കുനീക്കം, ദീർഘദൂര യാത്രകൾ, ട്രെയിൻ, വിമാനം, കപ്പൽ തുടങ്ങി അടിയന്തര പ്രാധാന്യമുള്ളവ ഒഴികെ എല്ലാ യാത്രകൾക്കും രാത്രി പത്തു മണി മുതൽ രാവിലെ ആറു മണിവരെ പൂർണ നിരോധനം ഏർപ്പെടുത്തി.
ലോക്ക്ഡൗൺ നടപ്പാക്കിയ വാർഡുകൾ
കോഴിക്കോട് കോർപറേഷൻ- വാർഡ് 18, 2, 4, 8, 7, 26, 21, 3, 20, 10, 12. മുനിസിപ്പാലിറ്റികൾ: കൊയിലാണ്ടി- വാർഡ് 10, 8, 19, 34, 17, 29, 21, 30, 20, 14, 11, 7, 9, 3, 26, 13, 1, 27, 16, 2, 33, 5, 4, 22, 12. മുക്കം- വാർഡ് 15, 29, 18, 25, 4, 12, 23, 1, 3, 10, 13, 11, 16, 8, 26, 6, 30, 24, 17. വടകര- വാർഡ് 14, 20, 12, 32. പയ്യോളി- വാർഡ് 21, 6, 23, 13, 25, 7, 34, 26, 28, 30, 31. രാമനാട്ടുകര- വാർഡ് 10, 9, 5, 2, 15, 3, 24, 22, 31, 13, 16. ഫറോക്ക്- വാർഡ് 3, 34, 31, 20, 35, 8, 22, 2, 13, 18, 11. കൊടുവള്ളി- വാർഡ് 14, 36, 34, 32, 23, 29, 4, 26, 1, 15.
മുഴുവൻ വാർഡുകളും അടച്ചിട്ട പഞ്ചായത്തുകൾ
കൂരാച്ചുണ്ട്, കായണ്ണ, കൂടരഞ്ഞി, കക്കോടി, കോട്ടൂർ, കട്ടിപ്പാറ, മൂടാടി, ചാത്തമംഗലം, മാവൂർ, പുതുപ്പാടി, കൂത്താളി, പേരാമ്പ്ര, തിരുവമ്പാടി,എടച്ചേരി, തലക്കുളത്തൂർ, ചക്കിട്ടപാറ, ഓമശ്ശേരി, ചെങ്ങോട്ടുകാവ്, പെരുവയൽ, കുന്ദമംഗലം, തൂണേരി, നടുവണ്ണൂർ, ഉള്ള്യേരി, ബാലുശ്ശേരി, വളയം, അത്തോളി, നന്മണ്ട, കാരശ്ശേരി, കാക്കൂർ, കോടഞ്ചേരി, കുരുവട്ടൂർ, കൊടിയത്തൂർ.
നിയന്ത്രണങ്ങൾ ഇങ്ങനെ
ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിടും.
പ്രദേശങ്ങളിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ പ്രവേശനമില്ല.
എല്ലാവർക്കും ഒരാഴ്ചക്കകം കൊവിഡ് പരിശോധന.
അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രം തുറക്കും.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം
അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും രാവിലെ 7 മുതൽ 2 വരെ.
വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനും വീടിന് പുറത്തിറങ്ങാം.
പൊതുപ്രവേശന റോഡുകളിലൂടെ ഗതാഗതം നിരോധിക്കും.
ദേശീയ, സംസ്ഥാന പാത വഴി യാത്ര ചെയ്യുന്നവർ വാർഡുകളിൽ നിർത്തരുത്.
രാത്രി 7 മുതൽ രാവിലെ 5 വരെ യാത്രാ നിരോധനം.
അടിയന്തിര വൈദ്യസഹായത്തിന് യാത്രാ ഇളവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |