കോലഞ്ചേരി: യാക്കോബായ സുറിയാനിസഭയുടെ പൗരസ്ത്യ കാതോലിക്കയായിരുന്ന ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ 25ാമത് അനുസ്മരണ സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ നടന്ന സമ്മേളനത്തിൽ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രീഗോറിയോസ് അദ്ധ്യക്ഷനായി. മാർതോമ സുറിയാനി സഭയിലെ ജോസഫ് ബർണബാസ് സഫഗ്രൻ മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി. 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പഠനസഹായം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാവയുടെ സ്മരണിക മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറി റോയി പോൾ പ്രകാശനം ചെയ്തു. എം.എൽ.എമാരായ അഡ്വ. പി.വി. ശ്രീനിജിൻ, അനൂപ് ജേക്കബ്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |