വണ്ടൂർ: കായികദിനത്തിൽ സ്കൂൾ അദ്ധ്യാപികമാർ കാൽനടയായി സഞ്ചരിച്ചത് 65 കിലോമീറ്റർ. ജി.എച്ച്.എസ്.എസ് പെരുവളളൂർ സ്കൂളിലെ സുനീറയും വേങ്ങര കുറ്റൂർ പി.എം.എസ്.എം യു. പി.സ്കൂൾ പ്രീതയുമാണ് പുലർച്ചെ നാലിന് രാമനാട്ടുകരയിൽ നിന്നും ആരംഭിച്ച കാൽനടയാത്ര മഞ്ചേരി, വണ്ടൂർ വഴി ഉച്ച കഴിഞ്ഞ് മൂന്നിന് അമരമ്പലം ജി. യു. പി.സ്കൂളിന് മുൻപിൽ സമാപിച്ചു. ഹിന്ദി അദ്ധ്യാപക സംഘടനയായ 'ഹം' ന്റെ നേതൃത്വത്തിൽ വണ്ടൂരിൽ സ്വീകരണം നൽകി.സ്ഥിരമായി നടക്കാറുള്ളതിനാൽ വലിയ ബുദ്ധിമുട്ട് തോന്നിയില്ലെന്ന് ഇവർ പറഞ്ഞു. വിവിധ ഇടങ്ങളിൽ സ്വീകരണം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |