മലപ്പുറം: സംസ്ഥാന സർക്കാർ ഫിഷറീസ് ഡിപാർട്ട്മെന്റ് മുഖേന സുഭിക്ഷ കേരളം പദ്ധതി പ്രകാരം രണ്ടാംഘട്ട മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിന് തുടക്കമായി. തിരഞ്ഞെടുത്ത 20 മത്സ്യക്കർഷകർക്ക് വിവിധയിനങ്ങളിലുള്ള 29,000ത്തിൽ പരം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ബഷീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ റഹ്മത്തുള്ള ചുള്ളിയിൽ, കോർഡിനേറ്റർ പറാട്ടി ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |