നാഗ്പൂർ: പൈലറ്റിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്ടൻ നൗഷാദ് അതൗൽ ഖയൂം (49) അന്തരിച്ചു. പൈലറ്റിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെത്തുടർന്ന് നാഗ്പൂർ വിമാനത്താവളത്തിൽ ആഗസ്റ്റ് 27നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. നാഗ്പൂരിലെ കിങ്സ്വേ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൈലറ്റ് തിങ്കളാഴ്ച രാവിലെ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
129 യാത്രക്കാരുമായി മസ്കത്തിൽ നിന്നും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് തിരിച്ച വിമാനം നാഗ്പൂരിൽ അടിയന്തിര ലാൻഡിംഗ് നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |