ബാംഗ്ളൂർ : ഇന്ത്യൻ ക്രിക്കറ്റ് താരവും 1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ആൾറൗണ്ടർ റോജർ ബിന്നിയുടെ മകനുമായ സ്റ്റുവർട്ട് ബിന്നി അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്റെ റെക്കാഡിനുടമയാണ് മുപ്പത്തേഴുകാരനായ ബിന്നി. കർണാടകയിൽനിന്നുള്ള പേസ് ബൗളിംഗ് ആൾറൗണ്ടറായ സ്റ്റുവർട്ട് ബിന്നി ആറു ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും രണ്ട് ട്വന്റി20കളിലുമാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത്..
. 2014ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. 2016ൽ വെസ്റ്റിൻഡിസിനെതിരെയാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. 2014 ജൂൺ 17ന് ധാക്കയിൽ ബംഗ്ലദേശിനെതിരെ 4.4 ഓവറിൽ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ് നേടിയതാണ് ബിന്നിക്ക് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിനുള്ള റെക്കാഡ് സമ്മാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |