കുഞ്ഞിമംഗലം: കുഞ്ഞിമംഗലം പഞ്ചായത്തിൽ ഒന്നാം ഘട്ടം സമ്പൂർണ്ണ കൊവിഡ് പ്രതിരോധ വാക്സിനേഷൻ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന അറിയിച്ചു.
കുഞ്ഞിമംഗലം പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ആരോഗ്യപരമായ കാരണങ്ങളാൽ വിട്ടു നിന്നിട്ടുള്ളവർ ഒഴികെ അർഹരായ മുഴുവൻ പേർക്കും വാക്സിൻ നൽകി. കുഞ്ഞിമംഗലം ഹൈസ്ക്കൂളിലും കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചാണ് വാക്സിനേഷൻ പൂർത്തിയാക്കിയതെന്ന് പ്രസിസന്റ് പറഞ്ഞു. കച്ചവടക്കാർ , തൊഴിലുറപ്പ് തൊഴിലാളികൾ, അതിഥി തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചിരുന്നു. 216 കിടപ്പു രോഗികൾക്ക് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്നാണ് വാക്സിൻ നൽകിയത്. പഞ്ചായത്തിൽ ഒന്നാംഘട്ട വാക്സിൻ എടുത്ത് 84 ദിവസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും രണ്ടാം ഡോസ് വാക്സിനും നൽകി.
ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായിട്ടാണ് ഒന്നാംഘട്ട വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |