കോട്ടയം: ജില്ലയിൽ 1938 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1924 പേർക്കും സമ്പർക്കം മുഖേനയാണ് . സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേർ രോഗബാധിതരായി. പുതിയതായി 10110 പരശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 867 പുരുഷൻമാരും 795 സ്ത്രീകളും 276 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1428 പേർ രോഗമുക്തരായി. 11688 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 257214 പേർ കൊവിഡ് ബാധിതരായി. 242535 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 45453 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള കൊവിഡ് നില: കോട്ടയം189, പള്ളിക്കത്തോട് 113, അയ്മനം 87, ഏറ്റുമാനൂർ 56, അതിരമ്പുഴ, അയർക്കുന്നം 44, ആർപ്പൂക്കര, ചിറക്കടവ് 39, തിടനാട്, മണിമല, കുമരകം 37, വാഴപ്പള്ളി 36, മാടപ്പള്ളി, മുണ്ടക്കയം, വിജയപുരം 34, പാമ്പാടി, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി 32, ചങ്ങനാശേരി, കൊഴുവനാൽ 31, എരുമേലി, പാറത്തോട്, മാഞ്ഞൂർ 30, തിരുവാർപ്പ് 28, മറവന്തുരുത്ത് 27, മുളക്കുളം, എലിക്കുളം, രാമപുരം, മണർകാട് 25, പാലാ 24, പുതുപ്പള്ളി, കുറവിലങ്ങാട് 23, കങ്ങഴ, ചെമ്പ്, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട 22, നെടുംകുന്നം, കരൂർ 21, വൈക്കം, വെള്ളൂർ, കൂറിച്ചി, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട് 20, മൂന്നിലവ് 19, വെച്ചൂർ, വാഴൂർ, നീണ്ടൂർ, ടി.വി പുരം 18, വാകത്താനം, കല്ലറ 17, തൃക്കൊടിത്താനം 16, കറുകച്ചാൽ 15, കൂരോപ്പട 14, മീനച്ചിൽ, കാണക്കാരി, തലയാഴം, കോരുത്തോട് 13, കിടങ്ങൂർ, കടനാട്, ഉദയനാപുരം 12, വെള്ളാവൂർ 11, മുത്തോലി, പായിപ്പാട്, കൂട്ടിക്കൽ, അകലക്കുന്നം 10, പൂഞ്ഞാർ, മീനടം 9, ഞീഴൂർ 8, ഉഴവൂർ 7, കടപ്ലാമറ്റം 6, വെളിയന്നൂർ, ഭരണങ്ങാനം, തലപ്പലം 5, പൂഞ്ഞാർ തെക്കേക്കര 4, മേലുകാവ്, തലനാട് 3, തീക്കോയി 2.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |