മറയൂർ: മറയൂർ ശർക്കരയുടെ ലോഗോ പ്രദർശിപ്പിച്ച കവർ ഇനി തപാൽ ഓഫീസുകളിൽ ലഭിക്കും. തപാൽ സ്പെഷ്യൽ കവർ ഉദ്ഘാടനം കൊച്ചി റീജിയണൽ പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് മറയൂർ പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നങ്ങളിൽ നാലാമതായിട്ടാണ് മറയൂർ ശർക്കര ലോഗോ പതിപ്പിച്ച തപാൽ കവർ ഇറക്കുന്നത്. പാരമ്പര്യരീതിയിൽ ഉല്പാദിപ്പിക്കുന്ന മറയൂർ ശർക്കര വിപണിയിൽ പ്രശസ്തമാണ്. കൂടാതെ ഗുണത്തിലും രുചിയിലും മറ്റ് രാസവസ്തുക്കൾ ചേർക്കാത്ത ശർക്കരയുമായതിനാൽ 2019 ൽ ഭൗമ സൂചിക പദവി ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |